ജി 20 ഷെർപ്പ സമ്മേളന അതിഥികളെ സന്ദർശിച്ച് ഗവർണറും മുഖ്യമന്ത്രിയും
Friday, March 31, 2023 11:43 PM IST
കോട്ടയം: ജി 20 ഷെർപ്പ സമ്മേളനത്തിലെ അതിഥികളെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രമന്ത്രി വി. മുരളീധരനും. രാത്രി എട്ടരയോടെ സമ്മേളന പ്രതിനിധികൾ താമസിക്കുന്ന കുമരകം സൂരി റിസോർട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യയുടെ ഷെർപ്പ പ്രതിനിധി അമിതാഭ് കാന്ത് അടക്കമുള്ള ജി20 ഷെർപ്പ സമ്മേളന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ഗവർണർക്കും കേന്ദ്രമന്ത്രി വി. മുരളീധരനുമൊപ്പം അതിഥികൾക്കായി ഒരുക്കിയ കലാപരിപാടികളും കണ്ടശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
കളരിപ്പയറ്റും വള്ളംകളിയും മോഹിനിയാട്ടവും അണിചേർന്ന കലാരൂപങ്ങളിലൂടെ വടക്കൻപാട്ടിന്റെ മനോഹരമായ അവതരണവും കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടും കലാസന്ധ്യക്ക് മിഴിവേകി.