ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും: ആര്‍.എസ്.ശശികുമാര്‍
Friday, March 31, 2023 12:14 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസിലെ ലോകായുക്ത നിലപാടിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍. നീതിക്കായി സുപ്രീംകോടതി വരെ പോകുമെന്നും കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ്
അംഗം ആര്‍.എസ്.ശശികുമാര്‍ പറഞ്ഞു.
ലാവലിന്‍ കേസ് നീട്ടിക്കൊണ്ടുപോകുന്നതുപോലെ ഇതും നീട്ടിക്കൊണ്ട് പോകാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ദുരിതാശ്വാസഫണ്ട് വകമാറ്റിയെന്ന കേസ് വിശാല ബെഞ്ചിന് വിടാന്‍ ലോകായുക്ത കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പ്രതികരണം.
മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 16 അംഗങ്ങള്‍ക്കുമെതിരെയാണ് ശശികുമാര്‍ ഹര്‍ജി നല്‍കിയത്. ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തവരില്‍ നിന്നു തുക തിരികെ പിടിക്കണമെന്നും അവരെ അയോഗ്യരായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ആവശ്യം.
കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി വൈകിയതിനാല്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഇന്ന് വിധി പ്രഖ്യാപിക്കുമെന്ന് ലോകായുക്ത കോടതി അറിയിച്ചത്.
എന്നാല്‍ ലോകായുക്ത രണ്ടംഗബെഞ്ചില്‍ അഭിപ്രായഭിന്നത ഉണ്ടായതോടെ കേസ് ഫുള്‍ ബെഞ്ചിന് വിടുകയായിരുന്നു.