തലസ്ഥാന നഗരിയിൽ സ്ത്രീയെ ആക്രമിച്ചയാൾ പിടിയിൽ
Thursday, March 30, 2023 11:25 PM IST
തിരുവനന്തപുരം: നഗരമധ്യത്തിൽ സ്ത്രീയെ ആക്രമിച്ചയാളെ ഉടൻ പിടികൂടി പോലീസ്. സ്ഥിരം കുറ്റവാളിയായ ശാസ്തമംഗലം സ്വദേശി സജുമോൻ ആണ് പിടിയിലായത്.
ഇന്ന് ഉച്ചയോടെയാണ് സെക്രട്ടേറിയറ്റിന്റെ വടക്കേ കവാടത്തിന് സമീപത്ത് വച്ച് ഇയാൾ ഒരു യുവതിയെ അപമാനിച്ചത്. ഭക്ഷണശാലയിൽ നിന്ന് പുറത്തേക്കിറങ്ങിയ സ്ത്രീയെ ഇയാൾ ആക്രമിക്കുകയായിരുന്നു.
സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയോടെയുള്ള പെരുമാറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു.