യുഎസ് ഹെലികോപ്റ്റർ അപകടം: ഒൻപത് മരണം
Thursday, March 30, 2023 8:35 PM IST
വാഷിംഗ്ടൺ ഡിസി: പരിശീലനത്തിനിടെ യുഎസ് ഹെലികോപ്റ്ററുകൾ തകർന്ന സംഭവത്തിൽ ഒൻപത് പേർ മരിച്ചതായി സ്ഥിരീകരണം. കെന്റക്കിയിൽ പരിശീലന ദൗത്യത്തിനിടെ യുഎസ് ആർമിയുടെ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളാണ് തകർന്നു വീണത്.
ബുധനാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. അതേസമയം അപകടകാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.