പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Thursday, March 30, 2023 7:25 PM IST
എരുമേലി: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട കൊല്ലമുള ചാത്തൻതറ നന്തികാട്ട് ജോബിൻ ജോസിനെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ കഴിഞ്ഞദിവസം വെച്ചൂച്ചിറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ മെഡിക്കൽ പരിശോധനയ്ക്കായി മുക്കൂട്ടുതറയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും, അവിടെ വച്ച് ഇയാൾ ഉദ്യോഗസ്ഥരെ ആക്രമിക്കുകയുമായിരുന്നു.
പരിശോധനയ്ക്കായി ജീപ്പിൽ നിന്നു ഇറങ്ങിയ ഇയാൾ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും യൂണിഫോം വലിച്ച് കീറുകയുമായിരുന്നു. തുടർന്ന് എരുമേലി സ്റ്റേഷനിൽ നിന്നു പോലീസ് സംഘം എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.