അമരാവതി: ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിൽ ശ്രീരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിൽ വൻ തീപിടിത്തം. ദുവ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വേണുഗോപാല സ്വാമി ക്ഷേത്രത്തിലാണ് തീപിടിത്തമുണ്ടായത്.

സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ക്ഷേത്രത്തിന്‍റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. തീപടർന്നതിനെ തുടർന്ന് ക്ഷേത്ര കവാടത്തിലൂടെ ഭക്തർ പുറത്തേക്ക് ഓടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.