ഹൈക്കോടതിയിൽ മാസ്ക് നിർബന്ധം
Thursday, March 30, 2023 1:41 PM IST
കൊച്ചി: കോവിഡും പകർച്ചവ്യാധിയും വർധിക്കുന്ന സാഹചര്യത്തിൽ ഹൈക്കോടതിയിൽ മാസ്ക് നിർബന്ധമാക്കി. കൈകളുടെ ശുചിത്വം ഉൾപ്പെടെയുള്ളവ ഉറപ്പുവരുത്തണമെന്ന് ജീവനക്കാർക്ക് നിർദേശം നൽകി. ചീഫ് ജസ്റ്റീസിന്റെ നിർദേശത്തെത്തുടർന്നാണിത്.
ഇക്കാര്യത്തിൽ അംഗങ്ങൾക്കും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അഡ്വക്കറ്റ്സ് ക്ലാർക് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്ക് രജിസ്ട്രാർ ജനറൽ കത്തു നൽകി.