കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുടർച്ചയായി രണ്ടാം ദിവസവും അനധികൃതമായി കടത്തുവാൻ ശ്രമിച്ച സ്വർണം പിടികൂടി.

അബുദാബിയിൽനിന്നുമെത്തിയ കുന്നംകുളം സ്വദേശി സംഗീത് മുഹമ്മദിൽനിന്നാണ് 49 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത്.

മലദ്വാരത്തിനകത്ത് നാല് ഗുളികകളുടെ രൂപത്തിലാക്കിയാണ് ഇയാൾ 1063 ഗ്രാം സ്വർണം കടത്തുവാൻ ശ്രമിച്ചതെന്ന് എയർ കസ്റ്റംസ് വിഭാഗം അറിയിച്ചു.