ജര്‍മന്‍ പൗരന്റെ പരാതി; സോണ്ട കമ്പനിക്കെതിരെ ബംഗളൂരുവില്‍ കേസ്
Thursday, March 30, 2023 11:38 AM IST
ബംഗളൂരു: ബ്രഹ്മപുരത്തെ വിവാദക്കരാര്കമ്പനി സോണ്ട ഇന്‍ഫ്രാടെക്കിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കമ്പനിയില്‍ നിക്ഷേപം നടത്തിയ ജര്‍മന്‍ പൗരന്റെ പരാതിയില്‍ ബംഗളൂരുവിലാണ് കേസെടുത്തത്.
സോണ്ട കമ്പനി എംഡി രാജ്കുമാര് ചെല്ലപ്പന്പിള്ളയ്ക്കെതിരെയാണ് പരാതി നല്‍കിയത്. 20 കോടിയുടെ നിക്ഷേപത്തിന് ലാഭവിഹിതം നല്‍കിയില്ലെന്നാണ് പരാതി. ലാഭവിഹിതമായി 82 ലക്ഷം നല്‍കാമെന്ന കരാര്‍ ലംഘിച്ചെന്നും പരാതിയില്‍ പറയുന്നു.
അതേസമയം 2022 ജൂലൈയില്‍ നല്കിയ പരാതിയില്‍ ഈ മാസം എട്ടിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.