ചേര്‍ത്തലയില്‍ ഹോട്ടലിന് തീപിടിച്ചു
Thursday, March 30, 2023 11:40 AM IST
ആലപ്പുഴ: ചേര്‍ത്തല ദേവീ ക്ഷേത്രത്തിന് സമീപത്തെ ഹോട്ടലില്‍ തീപിടിത്തം. നഗരസഭ ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ട് ആന്‍ഡ് പ്ലേറ്റ് ഹോട്ടലിനാണ് തീപിടിച്ചത്.
വ്യാഴാഴ്ച രാത്രി 11.30 ന് കടയടച്ച് ജീവനക്കാര്‍ പോയ ശേഷമാണ് തീപിടുത്തമുണ്ടായത്. അഗ്നിര ക്ഷാ സേനയെത്തി തീയണച്ചതിനാല്‍ മറ്റ് കടകളിലേക്ക് തീപടര്‍ന്നില്ല. ഫ്രീസറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആയി തീ പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.