മനോഹരനെ മര്‍ദിച്ചത് എസ്ഐ മാത്രമെന്ന് കമ്മീഷണര്‍
Wednesday, March 29, 2023 10:59 PM IST
കൊച്ചി: തൃപ്പൂണിത്തുറയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ, ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച മനോഹരനെ എസ്ഐ മര്‍ദിച്ചെന്ന് സമ്മതിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍. എസ്ഐ മാത്രമാണ് മനോഹരനെ മര്‍ദിച്ചത്. അതുകൊണ്ടാണ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്.
സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചിരുന്നു. സംഭവ സമയത്ത് വാഹനത്തില്‍ മറ്റു മൂന്നു പോലീസുകാരുണ്ടായിരുന്നു. എന്നാല്‍ ഇവരാരും മര്‍ദിച്ചതിന് തെളിവില്ല.
മനോഹരന്റെ ജാമ്യക്കാരായ രണ്ടു പേരും സുഹൃത്തുക്കളും സ്റ്റേഷനിലെത്തിയിരുന്നു. ഇവരും മറ്റു പോലീസുകാര്‍ക്കെതിരെ മൊഴി നല്‍കിയിട്ടില്ല. കേസില്‍ അന്വേഷണം നടക്കുകയാണെന്നും കമ്മീഷണര്‍ അറിയിച്ചു.