മുണ്ടക്കയത്ത് മിന്നലേറ്റ് രണ്ട് പേർ മരിച്ചു
Wednesday, March 29, 2023 6:56 PM IST
മുണ്ടക്കയം: കോട്ടയം മുണ്ടക്കയം കപ്പിലാമൂട് മിന്നലേറ്റ് രണ്ട് പേർ മരിച്ചു. മുണ്ടക്കയം സ്വദേശികളായ സുനിൽ (48), രമേഷ് (43) എന്നിവരാണ് മരിച്ച്. ഇരുവരും ബന്ധുകളാണ്.
ഇന്ന് വൈകുന്നേരം 5.30നായിരുന്നു സംഭവം. സ്ഥലം അളക്കുന്നതിനിടെയാണ് ഇരുവർക്കും മിന്നലേറ്റത്. സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.