ഹിമാചൽപ്രദേശ് ഉപമുഖ്യമന്ത്രിക്ക് വീണ് പരിക്ക്
Wednesday, March 29, 2023 10:57 AM IST
ഷിംല: ഹിമാചൽപ്രദേശ് ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രിക്ക് വീണ് പരിക്ക്. ഷിംലയിലെ വസതിക്ക് പുറത്ത് നടക്കുന്നതിനിടെയാണ് അദ്ദേഹം വീണത്.
നിസാര പരിക്കേറ്റ അദ്ദേഹം ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ ചികിത്സതേടി. നിലവിൽ അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ഉടൻ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.