കാനഡയിൽ ഇന്ത്യൻ വംശജൻ കനേഡിയൻ പൗരനെ കുത്തിക്കൊന്നു
Wednesday, March 29, 2023 12:25 AM IST
ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വംശജൻ കനേഡിയൻ പൗരനെ കുത്തിക്കൊന്നു. വാൻകൂവറിലുള്ള സ്റ്റാർബക്സ് കഫേയ്ക്ക് മുന്നിൽവച്ച് പോൾ സ്റ്റാൻലി ഷ്മിറ്റ്(37) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇന്ദർദീപ് സിംഗ് ഗോസൽ(32) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കുത്തേറ്റ് ഗുരുതരാവസ്ഥയിലായ പോൾ സ്റ്റാൻലിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യയ്ക്കും മകൾക്കുമൊപ്പം സ്റ്റാർബക്സ് കഫേയിൽ എത്തിയപ്പോഴാണ് പോളിന് നേരെ ആക്രമണമുണ്ടായത്.
ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.