പോർച്ചുഗലിലെ മുസ്ലിം സെന്ററിൽ കത്തിയാക്രമണം; രണ്ടു പേർ മരിച്ചു
Tuesday, March 28, 2023 11:26 PM IST
ലിസ്ബൺ: പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെ ഇസ്മയിലി മുസ്ലിം സെന്ററിൽ നടന്ന കത്തിയാക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു.
ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. വലിയ കത്തിയുമായെത്തിയ അക്രമി കണ്മുന്നിൽ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു. അക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തിയ ശേഷം അറസ്റ്റ് ചെയ്തു.
അക്രമി ആശുപത്രിയിൽ ചികിത്സയിലാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ അറിയിച്ചു.