മെക്സിക്കോയിലെ അഭയാർഥി ക്യാമ്പിൽ തീപിടിത്തം; 39 പേർ മരിച്ചു
Tuesday, March 28, 2023 6:25 PM IST
മെക്സിക്കോ സിറ്റി: അമേരിക്കൻ അതിർത്തിക്ക് സമീപത്തുള്ള ക്വിദാദ് യുവാരെസ് പട്ടണത്തിലെ അഭയാർഥി ക്യാമ്പിൽ തീപിടിച്ച് 39 പേർ മരിച്ചു. 29 പേർക്ക് പരിക്കേറ്റു.
അമേരിക്കയിലേക്ക് കുടിയേറാനുള്ള അപേക്ഷ സമർപ്പിച്ച ശേഷം ഔദ്യോഗിക ക്യാമ്പിൽ പ്രവേശിപ്പിക്കപ്പെട്ട ലാറ്റിൻ അമേരിക്കൻ വംശജരാണ് മരണപ്പെട്ടത്. ഇത്തരത്തിൽ കുടിയേറ്റ അനുമതി കാത്തിരിക്കുന്നവരുടെ പ്രധാന കേന്ദ്രമാണ് ക്വിദാദ് യുവാരെസ്. തീപിടിത്തം നടക്കുന്ന സമയത്ത് ക്യാമ്പിൽ 68 പേരാണ് ഉണ്ടായിരുന്നത്.
തീപിടിത്തത്തിന്റെ കാരണം വെളിവായിട്ടില്ലെന്നും പ്രദേശം നിലവിൽ സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു. മരണപ്പെട്ടവരിൽ ഭൂരിഭാഗവും വെനസ്വേലൻ വംശജരാണെന്നാണ് സൂചന.