സ്കൂൾ കെട്ടിടത്തിന് മുകളിൽ മരം വീണ് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്
Tuesday, March 28, 2023 6:03 PM IST
ആലപ്പുഴ: കിഴക്കേനടയിൽ സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരം വീണ് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. കിഴക്കേനട സർക്കാർ യുപി സ്കൂളിൽ വൈകിട്ട് നാലിനാണ് അപകടം സംഭവിച്ചത്.
സ്കൂളിലെ ഓടിട്ട കെട്ടിടത്തിന് മുകളിലേക്കാണ് മരം വീണത്. സ്കൂൾ പിരിയുന്ന സമയത്താണ് അപകടം സംഭവിച്ചത്. കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകാനായി സ്കൂളിൽ എത്തിയ രണ്ട് രക്ഷിതാക്കൾക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.