നിലയ്ക്കലിൽ ശബരിമല തീർഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞു
Tuesday, March 28, 2023 4:55 PM IST
പത്തനംതിട്ട: നിലയ്ക്കലിനു സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് കുട്ടികൾ ഉൾപ്പെടെ 64 പേർക്ക് പരിക്ക്. ബസ് ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇലവുങ്കൽ- കണമല റോഡിൽ നാറാണൻ തോടിന് സമീപമാണ് അപകടമുണ്ടായത്. തീർഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്നുള്ള 68 അംഗ തീർഥാടക സംഘമാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ പത്തനംതിട്ട, നിലയ്ക്കൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിക്കാൻ കഴിഞ്ഞുവെന്ന് പത്തനംതിട്ട കളക്ടർ അറിയിച്ചു.