ശബരിമലയിൽ കടന്നൽ കൂടിളകി; 12 തീർഥാടകർക്ക് കുത്തേറ്റു
Tuesday, March 28, 2023 11:43 AM IST
പത്തനംതിട്ട: ശബരിമല അയ്യപ്പൻ റോഡിൽ കടന്നൽ ആക്രമണം. 12 തീർഥാടകർക്ക് പരിക്കേറ്റു. കടന്നൽ കൂട് ഇളകി വീഴുകയായിരുന്നു. സംഭവത്തെ തുടർന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി തീർഥാടകരെ കടത്തിവിടുന്നത് നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.