ബ്രഹ്മപുരത്ത് അട്ടിമറിയില്ല, തീപിടിത്തത്തിന് കാരണം അമിതമായ ചൂടെന്ന് പോലീസ് റിപ്പോര്‍ട്ട്
Tuesday, March 28, 2023 11:42 AM IST
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന് പോലീസ് അന്വേഷണ റിപ്പോര്‍ട്ട്. അമിതമായ ചൂടാണ് തീപിടിത്തത്തിന് കാരണമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി.
ബ്രഹ്മപുരത്ത് മാലിന്യത്തിന്റെ അടിത്തട്ടില്‍ ഉയര്‍ന്ന താപനില ഇപ്പോഴും തുടരുകയാണ്. പ്ലാന്റില്‍ ഇനിയും തീപിടിത്തത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്ലാന്റിലെ ജീവനക്കാരുടെയും കരാര്‍ കമ്പനി ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തിരുന്നു. സിസിടിവി കാമറകളും മൊബൈല്‍ ഫോണുകളും പരിശോധിച്ചു.
വിശദമായ അന്വേഷണത്തിന് ശേഷമാണ് സംഭവത്തില്‍ അട്ടിമറിയില്ലെന്ന് സ്ഥിരീകരിച്ചതെന്ന് പോലീസ് പറയുന്നു.