ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ അ​ഞ്ച് മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി​ക്ക് 10 വ​ര്‍​ഷ​ത്തെ ത​ട​വു​ശി​ക്ഷ. 10000 രൂ​പ പി​ഴ​യും വി​ധി​ച്ചു.

മ​ഞ്ജു ദേ​വി എ​ന്ന യു​വ​തി​യെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 20202ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ജ​ഹാം​ഗീ​രാ​ബാ​ദ് സ്വ​ദേ​ശി​നി​യാ​ണ് മ​ഞ്ജു ദേ​വി. ഭ​ര്‍​ത്താ​വു​മാ​യി വ​ഴ​ക്കു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ ഇ​വ​ര്‍ മ​ക്ക​ളാ​യ ആ​ര​തി(12), സ​ര​സ്വ​തി(10), മാ​തേ​ശ്വ​രി(​എ​ട്ട്), ശി​വ് ശ​ങ്ക​ര്‍(​ആ​റ്), കേ​ശ​വ്(​നാ​ല്) എ​ന്നീ കു​ട്ടി​ക​ളെ ഗം​ഗാ​ന​ദി​യി​ല്‍ എ​റി​ഞ്ഞാ​ണ് കൊ​ന്ന​ത്.

മു​ങ്ങ​ല്‍ വി​ദ​ഗ്ധ​രെ​ത്തി​യാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ഷൈ​ലോ​ജ് ച​ന്ദ്ര​യാ​ണ് പ്ര​തി​ക്ക് ശി​ക്ഷ​വി​ധി​ച്ച​ത്.