ബിസിസിഐയുടെ അപ്പീൽ; ഇൻഡോർ പിച്ചിന്റെ റേറ്റിംഗ് മെച്ചപ്പെടുത്തി ഐസിസി
Tuesday, March 28, 2023 3:54 AM IST
മുംബൈ: ഇൻഡോറിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിനായി ഉപയോഗിച്ച പിച്ചിന്റെ റേറ്റിംഗ് മെച്ചപ്പെടുത്തി ഐസിസി. ഇന്ത്യയുടെ അപ്പീലിനെത്തുടർന്ന് "മോശം' എന്നതിൽ നിന്ന് ശരാശരിയിലും താഴെ എന്ന റേറ്റിംഗിലേക്കാണു പിച്ചിനെ മാറ്റിയത്.
രണ്ടു ദിവസവും ഒരു സെഷനും മാത്രം നീണ്ടുനിന്ന ഇൻഡോറിലെ ടെസ്റ്റ് മത്സരം ഓസ്ട്രേലിയ ഒന്പതു വിക്കറ്റിനു ജയിച്ചിരുന്നു. ബാറ്റും പന്തും തമ്മിൽ വേണ്ടത്ര ബാലൻസ് നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മാച്ച് റഫറി ഹോൾക്കർ സ്റ്റേഡിയം പിച്ചിന് മോശം റേറ്റിംഗ് നൽകുകയായിരുന്നു.
ആദ്യ രണ്ട് മത്സരങ്ങളിൽ നാഗ്പൂരിലും ന്യൂഡൽഹിയിലും ഉപയോഗിച്ച പിച്ചുകളും സ്പിന്നർമാരെ സഹായിക്കുന്നതായിരുന്നു. ഐസിസി ഭരണസമിതിയിൽ നിന്ന് അവയ്ക്ക് "ശരാശരി' റേറ്റിംഗ് ആണ് ലഭിച്ചത്.