ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ടീം ​കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ നാ​യ​ക​നാ​യി നി​തീ​ഷ് റാ​ണ​യെ നി​യ​മി​ച്ചു. ശ്രേ​യ​സ് അ​യ്യ​ർ​ക്കു പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ർ​ന്നാ​ണു നി​യ​മ​നം.

ന​ടു​വി​നു പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് അ​യ്യ​ർ​ക്ക് ഐ​പി​എ​ൽ ന​ഷ്ട​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു റാ​ണ​യു​ടെ നി​യ​മ​നം. സ​യി​ദ് മു​ഷ്താ​ഖ് അ​ലി ടൂ​ർ​ണ​മെ​ന്‍റി​ൽ ഡ​ൽ​ഹി​ലെ ന​യി​ച്ച പ​രി​ച​യം റാ​ണ​യ്ക്കു​ണ്ട്.