ഡ്രോൺ ഉപയോഗിച്ച് ഹെറോയിൻ കടത്ത്; പാക് ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്
Tuesday, March 28, 2023 11:43 AM IST
പഞ്ചാബ്: പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ഹെറോയിൻ കടത്താനുള്ള കള്ളക്കടത്തുകാരുടെ ശ്രമം തടഞ്ഞ് അതിർത്തി രക്ഷാ സേന. ഡ്രോണ്‍ ഉപയോഗിച്ച് ഹെറോയിൻ കടത്താൻ നടത്തിയ ശ്രമം പരാജയപ്പെടുത്തിയെന്ന് ബിഎസ്എഫ് വക്താവ് അറിയിച്ചു
ഞായറാഴ്ച രാത്രി ഒന്‍പതരയോടെ അമൃത്സറിലെ അതിർത്തി ഗ്രാമത്തിൽ ഡ്രോണിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെടുകയായിരുന്നു. വെടിയുതിർത്ത് ഡ്രോൺ തകർക്കുകയും ചെയ്തു. പിറ്റേന്നു നടത്തിയ തെരച്ചിലിനിടെ ഗോതമ്പ് വയലിൽ നിന്ന് ഡ്രോൺ കണ്ടെത്തി.
പ്ലാസ്റ്റിക് ബാഗിൽ ഒളിപ്പിച്ച ആറു പാക്കറ്റുകളിലായി 6.2 കിലോഗ്രാം ഹെറോയിനാണ് ബിഎസ്എഫ് കണ്ടെടുത്തത്.