വിദ്യാർഥിനിക്ക് അശ്ലീല സന്ദേശം; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
Monday, March 27, 2023 10:49 PM IST
വടകര: വിദ്യാർഥിനിക്ക് അശ്ലീല സന്ദേശം അയച്ച സ്കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ. മടപ്പള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഓർക്കാട്ടേരി കണ്ടോത്ത്താഴെകുനി ബാലകൃഷ്ണൻ (53) ആണ് അറസ്റ്റിലായത്.
പ്ലസ്ടു വിദ്യാർഥിനിക്കു നിരന്തരം മാനഹാനിയുണ്ടാക്കുന്ന അശ്ലീല വാട്സ് ആപ്പ് സന്ദേശമയച്ചതിനെ തുടർന്ന് വിദ്യാർഥിനി പരാതിയുമായി തിങ്കളാഴ്ച്ച സ്കൂളിലെത്തുകയായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് വിദ്യാർഥികളുൾപെടെയുള്ളവർ സ്കൂളിലും പുറത്തും സംഘടിച്ചത് സംഘർഷത്തിനിടയാക്കി.
തുടർന്ന് ചോമ്പാല പോലീസ് സ്കൂളിലെത്തി പ്രിൻസിപ്പാളിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.