രജ്ഞിത്ത് ശ്രീനിവാസ് കൊലക്കേസ്: പ്രതിയുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി
Monday, March 27, 2023 10:25 PM IST
മാവേലിക്കര: ബിജെപി നേതാവ് രജ്ഞിത്ത് ശ്രീനിവാസ് കൊലപാതകക്കേസിലെ 15-ാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. ആലപ്പുഴ മുല്ലക്കല്‍ നുറുദ്ദീന് പുരയിടത്തില്‍ ഷര്‍നാസ് അഷ്റഫ് സമർപ്പിച്ച ജാമ്യാപേക്ഷ മാവേലിക്കര അഡീഷണൽ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് തള്ളിയത്.
കേസിലെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്തതും അന്വേഷണം നേരിടുന്നതുമായ മറ്റു ചില പ്രതികള്‍ മുന്‍പ് തന്നെ ജാമ്യത്തില്‍ പുറത്ത് ഇറങ്ങിയിട്ടുള്ളതാണെന്നും അതേ ആരോപണം നേരിടുന്ന തനിക്കും ജാമ്യം അനുവദിക്കണമെന്നുള്ള ആവശ്യമാണ് പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തിയത്.
നിലവില്‍ കേസിലെ പതിനഞ്ച് പ്രതികളെയും കനത്ത സുരക്ഷയില്‍ മാവേലിക്കര സബ് ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.