പുതുച്ചേരിയില്‍ ബോംബെറിഞ്ഞശേഷം ബിജെപി നേതാവിനെ വെട്ടിക്കൊന്നു
Monday, March 27, 2023 6:40 PM IST
പുതുച്ചേരി: പുതുച്ചേരിയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. പുതുച്ചേരി ആഭ്യന്തരമന്ത്രി എ. നമശിവായത്തിന്റെ ബന്ധുവും ബിജെപി നേതാവുമായ സെന്തില്കുമാരനെയാണ് ഏഴംഗസംഘം ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
റോഡരികിലെ ബേക്കറിക്ക് സമീപം നില്‍ക്കുന്പോഴായിരുന്നു ആക്രമണം. സെന്തിലിനു നേരേ ആദ്യം പെട്രോൾ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഇതിനുശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.