മോദാനി, പൊതുജനങ്ങളുടെ പണം എന്തുകൊണ്ട് അദാനിയുടെ കമ്പനികളില്‍ നിക്ഷേപിക്കുന്നത്: രാഹുൽ
Monday, March 27, 2023 6:00 PM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി അദാനിയും തമ്മിലുള്ള ബന്ധം വീണ്ടും ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദാനി എന്ന് വിശേഷിപ്പിച്ചായിരുന്നു രാഹുലിന്റെ വിമർശനം. ട്വിറ്ററിലൂടെയാണ് രാഹുൽ വിമർശനം ഉന്നയിച്ചത്.
"എല്‍ഐസിയുടെ മൂലധനം അദാനിക്ക്
എസ്ബിഐയുടെ മൂലധനം അദാനിക്ക്
ഇപിഎഫ്ഒയുടെ മൂലധനവും അദാനിക്ക്
"മോദാനി' വെളിച്ചത്തായതിനുശേഷവും എന്തുകൊണ്ടാണ് പൊതുജനങ്ങളുടെ റിട്ടയര്‍മെന്റ് പണം അദാനിയുടെ കമ്പനികളില്‍ നിക്ഷേപിക്കുന്നത്.
പ്രധാനമന്ത്രി, അന്വേഷണില്ല, ഉത്തരമില്ല. എന്തിനാണ് ഇത്രയേറേ ഭയം?', എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
ലോക്സഭയില്‍നിന്ന് അയോഗ്യനാക്കപ്പെട്ടശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലും മോദി-അദാനി ബന്ധവും രാഹുൽ ഉന്നയിച്ചിരുന്നു.