വിവാദ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട പ്രതിരോധമന്ത്രിയെ പുറത്താക്കി നെതന്യാഹു
Monday, March 27, 2023 7:59 AM IST
ടെൽ അവീവ്: ജുഡീഷ്യറിയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പുറത്താക്കി. പ്രതിരോധമന്ത്രി എന്ന നിലയിൽ ഗാലന്റിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി നെതന്യാഹു പറഞ്ഞു.
ഗാലന്റിനെ പുറത്താക്കിയതിനെ തുടർന്ന് പതിനായിരക്കണക്കിന് പ്രതിഷേധക്കാർ ഞായറാഴ്ച രാത്രി തെരുവിലിറങ്ങി. ജറുസലേമിൽ നെതന്യാഹുവിന്റെ വീടിന് സമീപം പ്രതിഷേധക്കാർക്കെതിരെ പോലീസും സൈനികരും ജലപീരങ്കി പ്രയോഗിച്ചു.
പ്രധാനമന്ത്രിയെ അയോഗ്യനാക്കാനുള്ള അധികാരം സർക്കാരിനു മാത്രമായിരിക്കുമെന്ന ബിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ഇസ്രയേൽ പാർലമെന്റ് പാസാക്കിയത്.