മയക്കുമരുന്ന് അടങ്ങിയ കഫ് സിറപ്പ് പിടികൂടി; നാല് പേർ അറസ്റ്റിൽ
Monday, March 27, 2023 6:05 AM IST
താനെ: മഹാരാഷ്ട്രയിൽ മയക്കുമരുന്ന് അടങ്ങിയ കഫ് സിറപ്പ് പിടികൂടി. താനെയിലാണ് സംഭവം. 9.30 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഭിവണ്ടി താലൂക്കിലെ കോണ്ടാരി ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് പോലീസ് പരിശോധന നടത്തിയത്. രണ്ടുവാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.