അരിക്കൊമ്പൻ വീണ്ടും പെരിയ കനാൽ എസ്റ്റേറ്റിലിറങ്ങി
Sunday, March 26, 2023 9:48 PM IST
തൊടുപുഴ: അരിക്കൊമ്പൻ കാട്ടാന വീണ്ടും പെരിയ കനാൽ എസ്റ്റേറ്റിലിറങ്ങി. ആനയിറങ്കൽ അണക്കെട്ട് ഭാഗത്തേക്കാണ് ആന പോയത്.
കഴിഞ്ഞ ദിവസം പെരിയകനാലില് അരിക്കൊമ്പന്റെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തിനു റോഡിലേക്കിറങ്ങിയ അരിക്കൊമ്പന് നാലു പേർ സഞ്ചരിച്ചിരുന്ന ജീപ്പ് ആക്രമിച്ചിരുന്നു.