ഇടിക്കൂട്ടിലെ നാല് "പൊന്ന്'ങ്ങൾ; ലോവ്ലിനയ്ക്കും സ്വർണം
Sunday, March 26, 2023 8:33 PM IST
ന്യൂഡൽഹി: ബോക്സിംഗ് റിംഗിൽ സ്വർണം ഇടിച്ചിട്ട് ഇന്ത്യൻ വനിതകൾ. ലോക വനിതാ ബോക്സിംഗിൽ ഇന്ത്യ നാലാം സ്വർണം നേടി. 75 കിലോ വിഭാഗത്തിൽ ലോവ്ലിന ബോർഗോഹെയ്നും ഫൈനലിൽ ജയിച്ചതോടെയാണ് ഇന്ത്യയുടെ സ്വർണ നേട്ടം നാലായി ഉയർന്നത്. ഓസ്ട്രേലിയൻ താരം കെയ്റ്റ്ലിൻ പാർക്കറെ വീഴ്ത്തിയാണ് ലോവ്ലിന സ്വർണം നേടിയത്. സ്കോർ: 5-2.
50 കിലോഗ്രാം വിഭാഗത്തിൽ നിഖാത് സരീനും ഇന്ന് സ്വർണം നേടിയിരുന്നു. വിയ്റ്റനാം താരം ന്യുയെൻ തി ഥാമിനെ 5-0 എന്ന സ്കോറിന് വീഴ്ത്തിയാണ് സരീൻ തന്റെ രണ്ടാം ലോക ചാമ്പ്യൻഷിപ്പ് മെഡൽ സ്വന്തമാക്കിയത്.