ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; അടിയന്തര മെഡിക്കൽ ബോർഡ് ചേരുമെന്ന് മന്ത്രി സജി ചെറിയാൻ
Sunday, March 26, 2023 6:16 PM IST
കൊച്ചി: നടൻ ഇന്നസെന്റിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നും അടിയന്തര മെഡിക്കൽ ബോർഡ് ഇന്ന് രാത്രി എട്ടിനു ചേരുമെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഇന്നസെന്റിനെ ഇതുവരെ ചികിത്സിച്ച എല്ലാ ഡോക്ടർമാരും മെഡിക്കൽ ബോർഡിൽ പങ്കെടുക്കും. തുടർ ചികിത്സയെ പറ്റിയുള്ള കാര്യം ബോർഡിൽ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇന്നസെന്റ് ചികിത്സയിൽ കഴിയുന്നത്. മാർച്ച് മൂന്നിനാണ് അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകള്‍ മൂലം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.