"കരുണ ഇല്ലാത്തവർക്ക് സത്യഗ്രഹം അനുഷ്ഠിക്കാനാവില്ല'; രാഹുലിനെ പരിഹസിച്ച് യോഗി
Sunday, March 26, 2023 5:41 PM IST
ലക്നോ: ജനങ്ങളോട് കരുണ കാട്ടാത്തവർക്ക് സത്യഗ്രഹ സമരം അനുഷ്ഠിക്കാനാവില്ലെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തിയ സത്യഗ്രഹ സമരത്തെ പരിഹസിക്കവെയാണ് യോഗി ഈ പ്രസ്താവന ഈ നടത്തിയത്.
ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കും ഭാഷാ, പ്രാദേശിക വാദങ്ങൾ ഉപയോഗിച്ച് വിഭാഗീയത സൃഷ്ടിക്കുന്നവർക്കും സത്യഗ്രഹം നടത്താൻ സാധിക്കില്ലെന്ന് യോഗി പറഞ്ഞു.
സത്യത്തെയും അംഹിസയെയും പിന്തുണ ഗാന്ധിജി നിർദേശിച്ച സമരമാണ് സത്യഗ്രഹം. ജനങ്ങളോട് കരുണ ഇല്ലാത്തവർക്കും സത്യത്തിന്റെ പാതയിൽ സഞ്ചരിക്കാത്തവർക്കും സത്യഗ്രഹം സാധ്യമല്ല. രാജ്യത്തിന്റെ നയങ്ങളോടും സൈനികരുടെ ധീരതയോടും ബഹുമാനമില്ലാത്ത രാഹുലിന് സത്യഗ്രഹം നടത്താൻ സാധിക്കില്ലെന്നും യോഗി കൂട്ടിച്ചേർത്തു.