ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Sunday, March 26, 2023 11:08 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏഴ് മുതൽ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.
കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള മറ്റു ജില്ലകളിലും ഇന്ന് ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. 29 വരെ സംസ്ഥാനത്ത് വേനൽ മഴ ശക്തമായി തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.