രാഹുൽഗാന്ധിക്കെതിരായ നടപടി; കോൺഗ്രസ് സത്യാഗ്രഹം ഇന്ന്
Sunday, March 26, 2023 7:44 AM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് രാജ്ഘട്ടിൽ കോൺഗ്രസ് ഇന്ന് സത്യാഗ്രഹം നടത്തും. വൈകുന്നേരം അഞ്ച് വരെ നടക്കുന്ന സത്യാഗ്രഹത്തിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും.
അതേസമയം, രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ ആസ്ഥാനങ്ങളിൽ ഗാന്ധി പ്രതിമയ്ക്ക മുന്നിലും പ്രതിഷേധം സംഘടിപ്പിക്കും. തിങ്കളാഴ്ചയോടെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കും.
അതാത് ജില്ലകളിലെ കെപിസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് മണ്ഡലം ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍, തദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങി ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും
തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഗാന്ധിപാര്‍ക്കില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുന്നിലെ പ്രതിഷേധം, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.