ഹോസ്റ്റൽ ജീവനക്കാരിയെ മർദിച്ച പോലീസുകാരന് സസ്പെൻഷൻ
Sunday, March 26, 2023 11:09 AM IST
റായ്പുർ: സ്വകാര്യ ഹോസ്റ്റലിലെ വനിതാ ജീവനക്കാരിയെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത പോലീസുകാരനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ഛത്തീസ്ഗഡിലെ റായ്പുരിലാണ് സംഭവം.
ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വനിതാ ഹോസ്റ്റലിലാണ് സംഭവം നടന്നത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു.
ആക്രമണത്തിന് പിന്നാലെ മർദനമേറ്റ ജീവനക്കാരിയും ഹോസ്റ്റൽ ഉടമയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.