രാഹുലിനെതിരായ നടപടി; രാജ്ഘട്ടിൽ പ്രതിഷേധം നടത്താൻ കോൺഗ്രസ്
Sunday, March 26, 2023 7:04 AM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ കോൺഗ്രസ് രാജ്ഘട്ടിൽ പ്രതിഷേധം നടത്തും.
ഞായറാഴ്ച രാവിലെ 10 മണി മുതൽ രാജ്ഘട്ടിൽ സത്യഗ്രഹ സമരം നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു. പ്രതിഷേധത്തിൽ പാർട്ടിയുടെ മുൻനിര നേതാക്കളെല്ലാവരും പങ്കെടുക്കും. പ്രതിപക്ഷ കക്ഷികളുടെ പിന്തുണയും കോൺഗ്രസ് പ്രതീക്ഷിക്കുന്നു.
നേരത്തെ, അയോഗ്യതയ്ക്കും ഭീഷണിക്കും തന്നെ നിശബ്ദമാക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണ് മോദി സർക്കാർ നടപ്പാക്കുന്നതെന്നും തന്നെ നിശബ്ദമാക്കാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.