നീതു ഗംഗാസ് ലോക ചാമ്പ്യൻ
Saturday, March 25, 2023 7:11 PM IST
ന്യൂഡൽഹി: ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിലെ 48 കിലോഗ്രാം വനിതാ വിഭാഗത്തിൽ കിരീടം നേടി ഇന്ത്യൻ താരം നീതു ഗംഗാസ്. ലോക ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് ഗംഗാസ്.
മംഗോളിയൻ താരം ലുട്സായ്ഖൻ അൽടാൻസെറ്റ്സെഗിനെ 5 -0 എന്ന സ്കോറിന് വീഴ്ത്തിയാണ് നീതു ചാമ്പ്യൻ പട്ടം ചൂടിയത്. കിടിലൻ പഞ്ചുകളുമായി തുടക്കം മുതൽ എതിരാളിയെ വിഷമിപ്പിച്ച ഗംഗാസ് ഏകപക്ഷീയമായ വിജയം സ്വന്തമാക്കുകയായിരുന്നു.
എം.സി. മേരി കോം(2002, 2005, 2006, 2008, 2010, 2018), കെ.സി. ലേഖ(2006), സരിതാ ദേവി(2006), ജെനി ആർ.എൽ(2006), നിഖാത് സരീൻ(2022) എന്നിവരാണ് ഇന്ത്യയിൽ നിന്ന് ലോക ചാമ്പ്യൻ പദവിയിലെത്തിയ മറ്റ് ബോക്സർമാർ.