കോൺഗ്രസിന് അഴിഞ്ഞാടാൻ പിണറായി സഹായമൊരുക്കുന്നു: വി.മുരളീധരൻ
Saturday, March 25, 2023 7:06 PM IST
കാസർഗോഡ്: രാഹുൽ ഗാന്ധിയുടെ പേരിൽ കോൺഗ്രസുകാർക്ക് അഴിഞ്ഞാടാനും അക്രമം കാണിക്കാനും പിണറായി വിജയൻ സർക്കാർ അവസരം നൽകുകയാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.
മാർക്സിസ്റ്റ് പാർട്ടിയുടെ സംഘടനാശക്തി ഉപയോഗിച്ചാണ് സംസ്ഥാനത്തെ പ്രതിഷേധങ്ങൾ അരങ്ങേറുന്നത്. രാജ്യത്ത് മറ്റെവിടെയും പേരിനു പോലും പ്രതിഷേധം കാണാനാകില്ല. കോടതി വിധിയോട് എതിർപ്പുണ്ടെങ്കിൽ മേൽക്കോടതിയെ സമീപിക്കണം. കോടതിയെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന രീതി അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിനുള്ള ശിക്ഷയാണ് രാഹുലിന് ലഭിച്ചത്. പിന്നാക്ക വിഭാഗക്കാരോട് എന്തുമാകാമെന്ന രാഹുലിന്റെ ധാർഷ്ട്യം ഈ രാജ്യത്ത് നടക്കില്ലെന്നും വി.മുരളീധരൻ വ്യക്തമാക്കി.