ഇന്നസെന്റിന്റെ നില ഗുരുതരമായി തുടരുന്നു
Saturday, March 25, 2023 4:57 PM IST
കൊച്ചി: അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടൻ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹം വെന്റിലേറ്ററിലാണ്. കുറച്ചു ദിവസങ്ങളായി അദ്ദേഹം ചികിത്സയിൽ തുടരുകയാണ്.