ഉല്ലാസയാത്രയ്ക്കിടെ വഞ്ചിയപകടം; കുവൈറ്റില്‍ രണ്ട് മലയാളികള്‍ മരിച്ചു
Saturday, March 25, 2023 6:57 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഉല്ലാസയാത്രയ്ക്കിടെയുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ലുലു എക്സ്ചേഞ്ച് ജീവനക്കാരായ കൊല്ലം അഷ്ടമുടി സ്വദേശി സുകേഷ് (44) പത്തനംതിട്ട മാന്നാർ മോഴിശേരിയില് ജോസഫ് മത്തായി(29) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ച ചെറുവഞ്ചി മുങ്ങിയാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച ഖൈറാന്‍ റിസോര്‍ട്ട് മേഖലയിലാണ് സംഭവം. ഉടനെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവന് രക്ഷിക്കാനായില്ല.
ആറ് മാസം മുമ്പാണ് ജോസഫ് വിവാഹിതനായത്. ഭാര്യയെ കുവൈറ്റിലേയ്ക്ക് കൊണ്ടുവരാനിരിക്കെയാണ് അപകടം.