സ്വർണ വില കുറഞ്ഞു
Saturday, March 25, 2023 1:34 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,485 രൂപയും പവന് 43,880 രൂപയുമായി.
വെള്ളിയാഴ്ച പവന് 160 രൂപ കൂടിയ ശേഷമാണ് ഇന്ന് വിലയിടിവ് രേഖപ്പെടുത്തിയത്. മാർച്ച് 18ന് പവന് 44,240 രൂപ രേഖപ്പെടുത്തിയതാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില.