രാഹുലിനെതിരായ നടപടിയില് വന് പ്രതിഷേധം; വയനാട്ടിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു
Saturday, March 25, 2023 1:56 PM IST
വയനാട്: രാഹുല് ഗാന്ധിക്കെതിരായ നടപടിയില് വന് പ്രതിഷേധവുമായി കോണ്ഗ്രസ്. വയനാട് കല്പ്പറ്റ ബിഎസ്എന്എല് ഓഫീസിലേയ്ക്ക് കോൺഗ്രസ് നടത്തിയ മാര്ച്ചിനിടെ പ്രവര്ത്തകര് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.
പ്രതിഷേധം സംഘര്ഷത്തിൽ കലാശിച്ചതോടെ പോലീസും പ്രവര്ത്തകരും തമ്മില് ഉന്തും തള്ളുമുണ്ടായി. കല്പ്പറ്റയില് റോഡ് ഉപരോധിച്ച് സമരം തുടരുന്ന പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിക്കുകയാണ്. ബത്തേരി, മാനന്തവാടി പ്രദേശങ്ങളിലും കോണ്ഗ്രസ് പ്രവര്ത്തകര് പ്രതിഷേധിച്ചു.
പത്തനംതിട്ടയില് പോസ്റ്റ് ഓഫീസിലേക്ക് കോണ്ഗ്രസ് മാര്ച്ച് നടത്തി. പോസ്റ്റ് ഓഫീസിന് അകത്ത് കയറി പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തില് പോലീസ് സ്റ്റേഷന് ഉപരോധിക്കുകയാണ്.