രാഹുല്‍ ഗാന്ധിക്കെതിരായ നടപടി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിര്: ശരദ് പവാര്‍
Saturday, March 25, 2023 11:59 AM IST
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ക്കുന്ന നടപടി അപലപനീയമാണെന്നും പവാര്‍ ട്വിറ്ററില്‍ കുറിച്ചു.
നീതി ലഭിക്കാനുള്ള അവകാശം, ചിന്തിക്കാനുള്ള സ്വാതന്ത്ര്യം, അവസര സമത്വം, അന്തസ് എന്നിവ ഓരോ പൗരനും ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വധശ്രമക്കേസില്‍ കോടതി ശിക്ഷ വിധിച്ച ലക്ഷദ്വീപിലെ എന്‍സിപി എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ നടപടിയും അപലപനീയമാണെന്ന് പവാര്‍ പ്രതികരിച്ചു.
ഫൈസലിനെതിരായ ശിക്ഷാവിധി പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു.