വയനാട് ഉപതെരഞ്ഞെടുപ്പ് നേരിടാൻ ഇടതുപക്ഷം തയാറെന്ന് എം.വി. ഗോവിന്ദൻ
സ്വന്തം ലേഖകൻ
Saturday, March 25, 2023 12:46 PM IST
തിരുവനന്തപുരം: വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ നേരിടാൻ ഇടതുപക്ഷം തയാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഏത് സാഹചര്യത്തിലും തെരഞ്ഞെടുപ്പിന് ഒരുക്കമാണ്. എന്നാൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരേ യൂത്ത് കോൺഗ്രസ് നടത്തുന്നത് ചാവേർ സമരമാണ്. ജനാധിപത്യ രീതിയിലാണ് യൂത്ത് കോൺഗ്രസുകാർ സമരം നടത്തേണ്ടത്. രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരേ സിപിഎമ്മും തെരുവിൽ പ്രതിഷേധിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.