മദ്യലഹരിയിൽ അഴിഞ്ഞാടി യുവാക്കൾ; വിദ്യാർഥികളെ കത്തിവീശി ഭീഷണിപ്പെടുത്തി
സ്വന്തം ലേഖകൻ
Saturday, March 25, 2023 12:45 PM IST
തൃശൂർ: വെള്ളാനിക്കര കാർഷിക സർവകലാശാല കാന്പസിൽ യുവാക്കൾ അതിക്രമിച്ചുകയറി വിദ്യാർഥികൾക്ക് നേരെ കത്തിവീശി ഭീഷണിപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.
ബൈക്കിലെത്തിയ മൂന്നംഗ സംഘം പ്രധാന കവാടം കടന്ന് സെൻട്രൽ ഓഡിറ്റോറിയത്തിന് അടുത്തുവരെ എത്തി. ഇവരെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരുടെയും കാന്പസിലെ വിദ്യാർഥികളുടെയും നേരെ തട്ടികയറുകയും കത്തിവീശി ഭീഷണിപ്പെടുത്തുകയുമായിരുന്നു.
സംഭവത്തിൽ നൗഫൽ ചിക്കു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ബഹളത്തിനിടെ സംഘത്തിലെ രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
നൗഫലിനെ ഹോസ്റ്റൽ വാർഡന്‍റെയും സെക്യൂരിറ്റി ജീവനക്കാരുടെയും നേതൃത്വത്തിൽ തടഞ്ഞുവയ്ക്കുകയും മണ്ണുത്തി പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കാന്പസിൽ അതിക്രമിച്ചു കയറിയ സംഘം മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.