റഷ്യന്‍ യുവതി നേരിട്ടത് ക്രൂരപീഡനം; പ്രതിയുടെ വീട്ടില്‍ കഞ്ചാവും
Saturday, March 25, 2023 12:45 PM IST
കോഴിക്കോട്: കൂരാച്ചുണ്ടില്‍ മലയാളിയായ ആണ്‍സുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്ന റഷ്യന്‍ യുവതി നേരിട്ടത് ക്രൂരപീഡനങ്ങളെന്ന് പോലീസ്.
കേസിലെ പ്രതി ആഗില്‍ ഇരുമ്പ് കമ്പി കൊണ്ട് യുവതിയെ ക്രൂരമായി മര്‍ദിച്ചു. കൈക്കും കാല്‍മുട്ടിന് താഴെയും യുവതിക്ക് പരിക്കേറ്റിട്ടുണ്ട്. യുവതിയുടെ പാസ്പോര്‍ട്ടും പ്രതി കീറി നശിപ്പിച്ചെന്ന് പോലീസ് പറഞ്ഞു.
നിലവിൽ ആശുപത്രിയിലുള്ള യുവതി ഡിസ്ചാര്‍ജായശേഷം പോലീസ് രഹസ്യ മൊഴി രേഖപ്പെടുത്തും. സംഭവത്തില്‍ റഷ്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടിട്ടുണ്ട്. കോടതി അനുവദിക്കുന്ന മുറയ്ക്ക് യുവതിയെ നാട്ടിലെത്തിക്കാനാണ് നീക്കം.
കാളങ്ങാലിയിലെ വീട്ടില്‍ പ്രതിക്കൊപ്പം താമസിക്കുകയായിരുന്ന യുവതി വ്യാഴാഴ്ച ജീവനൊടുക്കാന്‍ ശ്രമിച്ചതോടെയാണ് പീഡന വിവരം പുറംലോകമറിഞ്ഞത്.
സംഭവത്തിനുശേഷം പ്രതിയായ ആഗില്‍ ഒളിവിലായിരുന്നു. ഇയാളുടെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരുന്നു. പ്രതിയുടെ വീട്ടില്‍ നിന്ന് കഞ്ചാവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.