സെ​ന്‍റ് ഡെ​നി​സ്: ഫ്രാ​ൻ​സ് ദേ​ശീ​യ ഫു​ട്ബോ​ൾ ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച മ​ത്സ​രം ഡ​ബി​ള​ടി​ച്ച് ആ​ഘോ​ഷി​ച്ച് കൈ​ലി​യ​ൻ എം​ബാ​പ്പെ. യൂ​റോ യോ​ഗ്യ​താ റൗ​ണ്ടി​ൽ ഗ്രൂ​പ്പ് ബി​യി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രേ താ​ര​ത്തി​ന് കി​ടി​ല​ൻ പ്ര​ക​ട​നം. മ​ത്സ​ര​ത്തി​ൽ ഫ്രാ​ൻ​സ് എ​തി​രി​ല്ലാ​ത്ത നാ​ലു​ഗോ​ളു​ക​ൾ​ക്ക് ഡ​ച്ച് പ​ട​യെ തോ​ൽ​പ്പി​ച്ചു.

സ്റ്റേ​ഡ് ഡി ​ഫ്രാ​ൻ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം മി​നി​റ്റി​ൽ ത​ന്നെ ഫ്രാ​ൻ​സ് മു​ന്നി​ലെ​ത്തി. എം​ബാ​പ്പെ​യു​ടെ പാ​സ് ഇ​ടം​കാ​ൽ ഷോ​ട്ടി​ലൂ​ടെ ആ​ൻ​ത്വാ​ൻ ഗ്രീ​സ്മാ​ൻ വ​ല​യി​ലെ​ത്തി​ച്ചു. എ​ട്ടാം മി​നി​റ്റി​ൽ ദ​യോ​റ്റ് ഉ​പ​മെ​ക്കാ​നോ ഫ്രാ​ൻ​സി​ന്‍റെ ലീ​ഡു​യ​ർ​ത്തി.

21-ാം മി​നി​റ്റി​ൽ എം​ബാ​പ്പെ സ്കോ​ർ ചെ​യ്തു. ക്യാ​പ്റ്റ​ന്‍റെ ആം ​ബാ​ൻ​ഡ് ധ​രി​ച്ചു​ള്ള ക​ന്നി ഗോ​ൾ. മ​ത്സ​രം പി​ന്നീ​ട് എ​ൺ​പ​ത്തി​യെ​ട്ടാം മി​നി​റ്റി​ലെ​ത്തി​യ​പ്പോ​ൾ എം​ബാ​പ്പെ​യു​ടെ ര​ണ്ടാം ഗോ​ൾ പി​റ​ന്നു. ഇ​തോ​ടെ ഫ്രാ​ൻ​സ് 4-0 ന് ​ലീ​ഡെ​ടു​ത്തു. വി​ജ​യ​വും ഉ​റ​പ്പി​ച്ചു.

യോ​ഗ്യ​താ റൗ​ണ്ടി​ലെ മ​റ്റു മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ലം

ഗ്രീ​സ് 3 - ജി​ബ്രാ​ൾ​ട്ട​ർ 0
ഫാ​രോ ഐ​ല​ൻ​ഡ് 1 - മോ​ൾ​ഡോ​വ 1
സെ​ർ​ബി​യ 2 - ലി​ത്വാ​നി​യ 0
ഓ​സ്ട്രി​യ 4 - അ​സെ​ർ​ബൈ​ജാ​ൻ 1
ബെ​ൽ​ജി​യം 3 - സ്വീ​ഡ​ൻ 0
ചെ​ക്ക് റി​പ്പ​ബ്ലി​ക്ക് 3 - പോ​ള​ണ്ട് 1