സിദ്ധരാമയ്യ വീണ്ടും തെരഞ്ഞെടുപ്പ് അങ്കത്തിന്; രണ്ടു സീറ്റിൽ മത്സരിച്ചേക്കും
Saturday, March 25, 2023 2:58 AM IST
ചിത്രദുർഗ: സ്വന്തം മണ്ഡലമായ വരുണയിൽ മത്സരിക്കുമെന്നു സൂചന നല്കി കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. മറ്റൊരു സീറ്റിലും മത്സരിക്കുമെന്നു സിദ്ധരാമയ്യ സൂചിപ്പിച്ചു. 2018ലും സിദ്ധരാമയ്യ രണ്ടു സീറ്റുകളിൽ മത്സരിച്ചിരുന്നു.
വരുണയിൽ നിലവിൽ സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര സിദ്ധരാമയ്യ ആണ് വരുണയിലെ സിറ്റിംഗ് എംഎൽഎ. ഇവിടെ രണ്ടു തവണ സിദ്ധരാമയ്യ വിജയിച്ചിട്ടുണ്ട്. 2013ൽ മുഖ്യമന്ത്രിയായപ്പോൾ വരുണയിലെ എംഎൽഎയായിരുന്നു അദ്ദേഹം.
2018ൽ ബദാമി, ചാമുണ്ഡേശ്വരി മണ്ഡലങ്ങളിലാണ് മത്സരിച്ചത്. ചാമുണ്ഡേശ്വരിയിൽ ജെഡി-എസ് സ്ഥാനാർഥിയോട് 36,000 വോട്ടിനു തോറ്റു.